Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ ദുരിതം പരിഹരിക്കണം: എംഎസ്എഫ്


കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് ഗവ. കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് എംഎസ്എഫ് കോളജ് യൂണിയന്‍ ആവശ്യപ്പെട്ടു. ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ നിരന്തരമായി പല പ്രശ്‌നങ്ങളും അഭിമുഖീകരിക്കുകയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ പുറത്തു വിടാത്തതും ഹോസ്റ്റല്‍ ഭക്ഷണത്തിലെ ശോചനീയാവസ്ഥയും വിദ്യാര്‍ഥികളെ മോശമായി ചിത്രീകരിക്കുന്നതും ഉള്‍പ്പടെ നിരവധി പരാതികളാണ് വിദ്യാര്‍ഥികള്‍ക്കുള്ളതെന്നും എംഎസ്എഫ് ഗവ. കോളജ് യൂണിറ്റ് പ്രസിഡന്റ് ജാബിര്‍ ശിബിന്‍, സെക്രെട്ടറി വസിര്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോളജ് അധികാരികള്‍ അടിന്തരമായി ഇടപെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു

Post a Comment

0 Comments

Top Post Ad

Below Post Ad