Type Here to Get Search Results !

Bottom Ad

എംഎസ്എഫ് ദിശ ക്യാമ്പയിന്‍ ലോഗോ പ്രകാശനം മുനവ്വറലി തങ്ങള്‍ നിര്‍വഹിച്ചു


തൃക്കരിപ്പൂര്‍ (www.evisionnews.in): സ്വര്‍ഗസ്വത്വം സമന്വയ സമൂഹം എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ച് എംഎസ്എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ദിശ സംഘടന ശാക്തീകരണ ക്യാമ്പയിന്‍ ലോഗോ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ ഡിസംബര്‍ 5 വരെയാണ് ക്യാമ്പയിന്‍. പതാക ദിനം, 'റൗണ്ട് ടാബിള്‍'- ശാഖ സമ്മേളനം, ദി വിന്റേജ് - തലമുറ സംഗമ, യൂത്ത് സ്ട്രീറ്റ്- കോളജ് യൂണിറ്റ് രൂപീകരണം, ലീഡേഴ്സ് മീറ്റ്, പുഴയാത്ര, മണ്ഡലം ക്യാമ്പ് തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കും. എംഎസ്എഫ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി മഷൂദ് തലിചാലം, ഭാരവാഹികളായ റാഹില്‍ മൗക്കോട്, മുസവ്വിര്‍ കക്കുന്നം, അബ്ദുറഹ്മാന്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad