Type Here to Get Search Results !

Bottom Ad

വോര്‍ക്കാടിയില്‍ മലയാളം ഹൈസ്‌കൂള്‍ അനുവദിക്കണം: എകെഎം അഷ്‌റഫ് എംഎല്‍എ


കാസര്‍കോട് (www.evisionnews.in): മലയാളം ഇല്ലാത്ത ഗ്രാമ പഞ്ചായത്തായ വോര്‍ക്കാടിയില്‍ ഇരു മീഡിയങ്ങള്‍ ഉള്‍കൊള്ളുന്ന സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കണമെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ പൊതുധാരയിലേക്ക് ജനങ്ങളെ എത്തിക്കാന്‍ മലയാളം അനിവാര്യമാണ്. മലയാളം പഠിക്കാന്‍ അവസരം ലഭിക്കാത്ത പ്രയാസം പൊതുപ്രവര്‍ത്തകര്‍ അനുഭവിക്കുകയാണ്. മുന്‍ എംഎല്‍എമാരായ രാമപ്പ മാസ്റ്ററും ഡോ. സുബ്ബറാവുവും ഇതേറെ സഹിച്ചവരാണ്- എകെഎം പറഞ്ഞു.

മഞ്ചേശ്വരം താലൂക്ക് ഭാഷാ വികസന സമിതി വോര്‍ക്കാടിയില്‍ നടത്തിയ ത്രിദിന മലയാള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് എംകെ അലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വിനായകന്‍ സ്വാഗതം പറഞ്ഞു. അബ്ബാസ് ഓണന്ത, വോര്‍ക്കാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പാടി, ഡിഎംകെ മുഹമ്മദ്, മൂസ്സല്‍ മദനി, പിബി അബൂബക്കര്‍, ഹമീദ് കണിയൂര്‍, ബിഎ മജീദ്, ഇബ്രാഹിം കരീം പ്രസംഗിച്ചു.

ഞായറാഴ്ച രാവിലെ ഹൊസങ്കടിയില്‍ യുവജനങ്ങള്‍ അണിനിരന്ന ഇരുചക്ര വാഹന വിളംബര ജാഥയോടെയാണ് മഞ്ചേശ്വരം താലൂക്ക് മലയാള സമ്മേളനം ആരംഭിച്ചത്. ഹൊസങ്കടി മുതല്‍ ആനക്കല്ല് വരെ നടത്തിയ വിളംബര ജാഥ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജീന്‍ ലവീന മോന്‍തെരോയുടെ അധ്യക്ഷതയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ഉദ്ഘാനം ചെയ്തു. മുന്‍ ഉര്‍ദു സ്‌പെഷ്യല്‍ ഓഫീസര്‍ എം. കെ സാലിഹ്, ബാവുഞ്ഞി മിയപദവ്, എം അബൂബക്കര്‍, കെഎം അഷ്റഫ്, അബൂബക്കര്‍ കൊട്ടാരം, പികെ ഹാരിസ്, കജ അബ്ദുല്ല സംസാരിച്ചു.

ജാഥാ ലീഡര്‍ ഡികെ. മൂസ നേതൃത്വം നല്‍കി. ആനക്കല്ലില്‍ നല്‍കിയ സ്വീകരണത്തില്‍ അലി എ ഖാദര്‍ അധ്യക്ഷത വഹിച്ചു മജീര്‍പള്ളയില്‍ ബിഎമജീദിന്റെ അധ്യക്ഷതയില്‍ നടന്ന പൊതു സമ്മേളനം ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബ്ബാസ് ഓണന്ത, ബ്ലോക്ക് മെമ്പര്‍ മൊയ്തീന്‍ കുഞ്ഞി, എസ് ജെ ദിവാകര, ധൂമപ്പ ഷെട്ടി, അബ്ദുല്‍ ഖാദര്‍, ഇസ്മായില്‍, ദിവാകര, ഇബ്രാഹിം കരീം സംസാരിച്ചു. എസ്എസ്എല്‍ സി ഉന്നത വിജയികളെ അസീസ് കല്ലൂര്‍ ആദരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad