Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ ഒന്നിന് ഒപി പ്രവര്‍ത്തനമാരംഭിക്കും: ന്യൂറോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി

 


കാസര്‍കോട്: ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജില്‍ ഡിസംബര്‍ ഒന്നിന് ഒപി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ന് രാവിലെ ജില്ലയിലെത്തിയ മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ന്യൂറോളജിസ്റ്റിന്റെ സേവനം മെഡിക്കല്‍ കോളേജില്‍ ലഭ്യമാക്കും. സര്‍ക്കാര്‍ ആശുപത്രിയില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കാനായി തസ്തിക സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് കെയര്‍ സെന്ററായി തുറന്ന മെഡിക്കല്‍ കോളജ് കഴിഞ്ഞ മാസമാണ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. എംഎല്‍എമാരായ എന്‍എ നെല്ലിക്കുന്ന്, അഡ്വ. സിഎച്ച് കുഞ്ഞമ്പു, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, മറ്റു ജനപ്രതിനിധികള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൂടെയുണ്ടായിരുന്നു. 


Post a Comment

0 Comments

Top Post Ad

Below Post Ad