Type Here to Get Search Results !

Bottom Ad

നൊബേല്‍ പുരസ്‌കാര ജേതാവ് മലാല യൂസഫ് വിവാഹിതയായി


വിദേശം (www.evisionnews.in): പാകിസ്ഥാനില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകയും നൊബേല്‍ പുരസ്‌കാര ജേതാവുമായ മലാല യൂസഫ്‌സായി വിവാഹിതയായി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജര്‍ അസ്സര്‍ മാലികാണ് വരന്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് മലാല ഇക്കാര്യം അറിയിച്ചത്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസ്സറും തീരുമാനിച്ചു. കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങില്‍ നിക്കാഹ് നടത്തി' എന്നാണ് വിവാഹ ഫോട്ടോ പങ്കുവെച്ചുകൊണ്ട് മലാല ട്വിറ്ററില്‍ കുറിച്ചത്.

ബ്രിട്ടണിലെ ബെര്‍മിങ്ഹാമിലുള്ള വീട്ടിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പാകിസ്ഥാനി പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെ മലാല നടത്തിയ പോരാട്ടം ശ്രദ്ധേയമായിരുന്നു. ഇതേ തുടര്‍ന്ന് 2012-ല്‍ 11-ാം വയസ്സില്‍ സ്വന്തം നാടായ പാകിസ്ഥാനില്‍ വെച്ച് മലാല താലിബാനികളുടെ അക്രമണത്തിന് ഇരയായി. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി.

2014ല്‍ മലാലയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. നൊബേല്‍ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 24-കാരിയായ മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവില്‍ താമസിച്ചുവരുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad