കാസര്‍കോട് (www.evisionnews.in): നല്ല ഇരിപ്പിടമില്ലാതെ കാസര്‍കോട് നഗരസഭ ലൈബ്രറി വായനാഹാള്‍. അല്‍പനേരം എന്തെങ്കിലുമൊക്കെ വായിച്ചിരിക്കാമെന്നു വെച്ചാല്‍ ഹാളില്‍ നല്ല കസേരകളില്ല. ഉള്ളതൊക്കെ പൊട്ടിപ്പൊളിഞ്ഞതും. പിന്നെ മേശയില്‍ കയറിയിരിക്കണം. നിരവധിയാളുകള്‍ ദിനംപ്രതി സന്ദര്‍ശകരായെത്തുന്ന നഗരസഭ ആസ്ഥാനത്തിന് സമീപം സ്ഥിതി ചെയ്യുന്ന ലൈബ്രറിയിലാണ് ഈ ദുരിതം. ബഹുനില കെട്ടിടത്തില്‍ മുകളില്‍ ടിപിഎം കുഞ്ഞി സ്മാരക ഡിജിറ്റല്‍ ലൈബ്രറി ഉണ്ട്. താഴത്തെ നിലയില്‍ വായനക്കാര്‍ക്കായി തയാറാക്കിയ ഹാളിലാണ് കസേരകളൊക്കെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. പൊട്ടിയ കസേരകള്‍ മാറ്റി അടിയന്തരമായി നല്ല ഇരിപ്പിട സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം പായ വിരിച്ച് സമരം ചെയ്യാനൊരുങ്ങുകയാണ് സന്ദര്‍ശകര്‍.
നല്ല ഇരിപ്പിടം പോലുമില്ലാതെ കാസര്‍കോട് നഗരസഭ ലൈബ്രറി വായനശാല
4/
5
Oleh
evisionnews