Type Here to Get Search Results !

Bottom Ad

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി എൽഡിഎഫ് സ്ഥാനാർത്ഥി


(www.evisionnews.in) കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺ​ഗ്രസ് എം ചെയർമാർ ജോസ് കെ മാണി തന്നെ മത്സരിക്കും. ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാൻ പാലായിൽ ചേർന്ന കേരള കോൺഗ്രസ് (എം) യോഗം തീരുമാനിച്ചു.

ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് നവംബർ 29നാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരള കോൺഗ്രസ് എം. യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലേക്ക് ചേക്കേറിയതോടെ ജോസ് കെ മാണ് എം.പി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ജോസ് കെ.മാണി മുമ്പ് വഹിച്ചിരുന്ന രാജ്യസഭാംഗത്വത്തിന്റെ തുടർന്നുള്ള കാലാവധിയിലേക്കാണ് തിരഞ്ഞെടുപ്പ് എന്നത് കൂടി പരി​ഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കാനുള്ള തീരുമാനം.

മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ ജോസ് കെ.മാണി, തോമസ് ചാഴിക്കാടൻ എം.പി, ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ പങ്കെടുത്തു.

നാമനിർദേശ പത്രിക ഈ മാസം 16ന് മുമ്പ് സമർപ്പിക്കണം. കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫുമായുള്ള തർക്കം രൂക്ഷമായതോടെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ച് ജോസ് എൽ.ഡി.എഫിലേക്ക് വന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad