Type Here to Get Search Results !

Bottom Ad

അധികാര വികേന്ദ്രീകരണത്തിന്റെ വാര്‍ഷികാഘോഷം: മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മുസ്ലിം ലീഗ് പരിപാടിക്ക് ഏഴിന് തുടക്കം


കാസര്‍കോട് (www.evisionnews.in): അധികാര വികേന്ദ്രീകരണത്തിന്റെ 26-ാം വാര്‍ഷികം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിപുലമായി ആഘോഷിക്കുന്നു. ഏഴിന് ഞായറാഴ്ച ഉച്ചക്ക് ശേഷം രണ്ടുമണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ മുസ്ലിം ലീഗ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് അന്നു തുടക്കം കുറിക്കും. 1994 ഏപ്രില്‍ മാസത്തില്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി പഞ്ചായത്ത് രാജ് നഗരപാലിക നിയമം പാസാക്കിയത്.

കേരളത്തിലെ അധികാര വികേന്ദ്രീകരണ നിയമത്തിന്റെ ശില്‍പി മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി.ടി അഹമ്മദലിയെ പരിപാടിയില്‍ ആദരിക്കും. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ കല്ലായി മുഖ്യപ്രഭാഷണങ്ങള്‍ നടത്തും. പ്രമുഖ യുഡിഎഫ് നേതാക്കളും എം.എല്‍.എമാരും പങ്കെടുക്കും

അധികാര വികേന്ദ്രീകരണ പ്രക്രിയയില്‍ യു.ഡി.എഫിന്റെ സംഭാവന എന്ന വിഷയത്തില്‍ മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്് എസ്.പി കുഞ്ഞഹമ്മദ് മാസ്റ്റര്‍ ജനപ്രതിനിധികള്‍ക്ക് ക്ലാസെടുക്കും. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും നിയോജക മണ്ഡലം, പഞ്ചായത്ത്- മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ്് സെക്രട്ടറിമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് ജനപ്രതിനിധികളും പോഷക സംഘടന ജില്ലാ പ്രസിഡന്റ്് ജനറല്‍ സെക്രട്ടറിമാരുമാണ് ചടങ്ങില്‍ പങ്കെടുക്കേണ്ടത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ്് ടി.ഇ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു. സിടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, അസീസ് മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, വിപി അബ്ദുല്‍ ഖാദര്‍, വി.കെ ബാവ, പി.എം മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, എംസി ഖമറുദ്ദീന്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad