Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടി: എംഎസ്എഫ് കാമ്പസ് ജനാധിപത്യ സംരക്ഷണ സദസ് നടത്തി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പലിന്റെ നിരന്തരമായ വിദ്യാര്‍ഥി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാമ്പസ് ജനാധിപത്യ സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികളെ കൊണ്ടു കാല്‍പിടിപ്പിക്കാനും മാനസീകമായി പീഡിപ്പിക്കാനും ഇത് ഉത്തര്‍പ്രദേശല്ല, കേരളമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞു. പ്രാകൃതമായി വിദ്യാര്‍ഥികളെ സമീപിക്കുന്ന പ്രിന്‍സിപ്പലിന് തല്‍സ്ഥാനത്തു തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടി, ഹരിത സംസ്ഥാന പ്രസിഡന്റ് ആയിഷ ബാനു, ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്, ആയിഷ മറിയം, സയ്യിദ് താഹ, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗര്‍, ഷാനിഫ് നെല്ലിക്കട്ട, ജലീല്‍ അണങ്കൂര്‍, ഇര്‍ഫാന്‍ കുന്നില്‍, തൗസീഫ് പടുപ്പ്, ജംഷീര്‍ മൊഗ്രാല്‍, നവാസ് ചെമ്പരിക്ക, ജാബിര്‍ ഷിബിന്‍, വസീര്‍, മറിയം ഷിഫാന, ഫദീല മനാഫ് സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad