Type Here to Get Search Results !

Bottom Ad

ഖത്തര്‍ കെ.എം.സി.സി ധിഷണ റാങ്ക് ജേതാക്കളെ അനുമോദിച്ചു


ദോഹ (www.evisionnews.in): ഖത്തര്‍ കെ.എം.സി.സി ബൗദ്ധിക വിഭാഗമായ ധിഷണയുടെ ഗവേഷണ പഠനകോഴ്‌സില്‍ സെമസ്റ്റര്‍ പരീക്ഷയിലെ റാങ്കുകാരെ ആദരിച്ചു. അഹമ്മദ് സലീം ഏലായി, ഇജാസ് പുനത്തില്‍, ഫൈസല്‍ വാഫി, അഡ്വ. എം. ജാഫര്‍ ഖാന്‍ എന്നിവരാണു വിജയികള്‍. ഫൈസല്‍ നിയാസ് ഹുദവി പരീക്ഷക്ക് നേതൃത്വം നല്‍കി. ധിഷണ ചെയര്‍മാന്‍ സി. അബ്ദുല്‍ ഖാദര്‍, ജനറല്‍ കണ്‍വീനര്‍ എം.എ നാസര്‍ കൈതക്കാട്, ഡയറക്ടര്‍ ഇ.എ നാസര്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. 'സോഷ്യല്‍ മീഡിയ ഇടപെടല്‍ എങ്ങനെ' എന്ന വിഷയം ഫെസിലിറ്റേറ്റര്‍ ഷരീഫ് സാഗര്‍ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടരി കോയ കോടങ്ങാട്, കെ.എസ് മുഹമ്മദ് ഉദുമ, മൊയ്തീന്‍ കുട്ടി പട്ടാമ്പി, മുസമ്മില്‍ വടകര, ഇബ്രാഹിം കുട്ടി കല്ലിങ്ങല്‍ സംസാരിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad