Type Here to Get Search Results !

Bottom Ad

പി. ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാവും: കെ.കെ ലതിക വനിതാ വികസനത്തിലേക്ക്


കേരളം (www.evisionnews.in): സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാകും. മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ നോര്‍ക്ക വൈസ് ചെയര്‍മാനാക്കാനും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ശോഭനാ ജോര്‍ജിനെ ഔഷധി ചെയര്‍പേഴ്‌സന്‍ ആക്കാനും തീരുമാനമായി. 

ചെറിയാന്‍ ഫിലിപ്പ് പിന്മാറിയ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പ്രധാന നേതാക്കളിലൊരാളായ പി ജയരാജനെ ഖാദി ബോര്‍ഡ് തലപ്പത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി തീരുമാനിച്ചത്. കെ. വരദരാജന്റെ പിന്‍ഗാമിയായാണ് പി ശ്രീരാമകൃഷ്ണന്‍ നോര്‍ക്ക റൂട്‌സ് തലപ്പത്തേക്കെത്തുന്നത്. വരദരാജനെ കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കെ.കെ ലതികയെ വനിതാവികസന കോര്‍പ്പറേഷന്‍ ചെയര്‍പേഴ്സണാക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും പുതിയ പ്രസിഡന്റ് എത്തും. നിലവിലെ ബോര്‍ഡിന്റെ കാലാവധി നീട്ടേണ്ട എന്നാണ് സി.പി.എം തീരുമാനം. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നേരത്തേ നല്‍കിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad