കേരളം (www.evisionnews.in): ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി കര തൊടുന്ന സാഹചര്യത്തില്‍ ഇന്ന് തമിഴ്നാട്, ആന്ധ്ര തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്. കേരളത്തിലും അടുത്ത രണ്ട് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ ഇന്ന് കൂടുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലും വനമേഖലകളിലും ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉണ്ട്. ന്യൂനമര്‍ദ്ദം കര തൊട്ടതിന് ശേഷം മാത്രമേ കേരളത്തില്‍ ഉണ്ടാകാവുന്ന സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം തമിഴ്നാട്ടിലും, ആന്ധ്രയുടെ കിഴക്കന്‍മേഖലയിലും കനത്ത മഴ തുടരുകയാണ്. തമിഴ്നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തീവ്ര ന്യൂനമര്‍ദ്ദം: കേരളത്തില്‍ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തമിഴ്നാട്, ആന്ധ്ര തീരത്ത് ജാഗ്രത
4/
5
Oleh
evisionnews