Type Here to Get Search Results !

Bottom Ad

ഇന്ധന വിലവര്‍ധനവ്: നികുതി കൊള്ള നടത്തി കേന്ദ്ര, കേരള സര്‍ക്കാറുകള്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: യൂത്ത് ലീഗ്


ചട്ടഞ്ചാല്‍ (www.evisionnews.in): പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടെയുള്ള ഇന്ദനങ്ങളുടെ വില ദിവസംതോറും ഉയരുമ്പോഴും കേന്ദ്ര, കേരള സര്‍ക്കാറുകള്‍ നടത്തുന്ന നികുതികൊള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം നേതൃയോഗം ആരോപിച്ചു. യുപിഎ സര്‍ക്കാറിന്റെ കാലത്ത് പെട്രോളിന് 64 രൂപ ഉണ്ടായപ്പോള്‍ നാഴികക്ക് നാല്‍പത് വട്ടം സമരം ചെയ്തിരുന്ന ഡിവൈഎഫ്ഐ,ഇന്ന് ബിജെപി കേന്ദ്രം ഭരിക്കുമ്പോള്‍ നൂറ്റിഅഞ്ച് രൂപയായിട്ടും ഡിഫി ഉള്‍പ്പെടെയുള്ള ഇടത്പക്ഷ യുവജന പ്രസ്ഥാനങ്ങള്‍ ഐസുലേഷനിലാണോയെന്ന് സംശയിക്കേണ്ടിരിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനത്തില്‍ സര്‍ക്കാറുകള്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ശകതമായ പ്രക്ഷോഭവുമായി യൂത്ത് ലീഗ് മുന്നോട്ടുപോകുമെന്ന് മുന്നറിയിപ്പ് നല്‍കി.

പ്രസിഡണ്ട് റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എംബി ഷാനവാസ്,വൈസ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി,ടിഡി കബീര്‍ തെക്കില്‍,പിഎച്ച് ഹാരിസ് തൊട്ടി,കെഎംഎ റഹ്മാന്‍ കാപ്പില്‍, ദാവൂദ് പള്ളിപ്പുഴ, ശംസീര്‍ മൂലടുക്കം, മൊയ്തീന്‍ കുഞ്ഞി തൈര, സുലുവാന്‍ ചെമ്മനാട്, ശഫീഖ് മയിക്കുഴി, ഇല്യാസ് ടികെ, സൈനുല്‍ ആബിദ് മാങ്ങാട്, നൂര്‍ മുഹമ്മദ് പള്ളിപ്പുഴ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ ചേറ്റുക്കുണ്ട് നന്ദിയും പറഞ്ഞു.













Post a Comment

0 Comments

Top Post Ad

Below Post Ad