Type Here to Get Search Results !

Bottom Ad

കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചു കയറി: വിദ്യാര്‍ഥികളടക്കം ആറു പേര്‍ക്ക് പരിക്ക്


കേരളം (www.evisionnews.in): ആര്യനാട് ഈഞ്ചപുരിയില്‍ കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ബസ് ഇടിച്ചുകയറി. അഞ്ച് വിദ്യാര്‍ത്ഥികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ഒരാളുടെ നില ഗുരുതരമാണ്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ്, ബസ് ഷെല്‍ട്ടറിലിടിച്ചപ്പോള്‍ തകര്‍ന്നു വീഴുകയായിരുന്നു. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടുംവളവിലാണ് അപകടമുണ്ടായത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad