പള്ളിക്കരയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികളടക്കം ആറുപേര്‍ക്ക് ഗുരുതര പരിക്ക് കാസര്‍കോട് (www.evisionnews.in): തെങ്ങിന്റെ മുകളില്‍ കൂടുകൂട്ടിയ കടന്നലുകള്‍ മടല്‍ വീണ് ഇളകി അക്രമാസക്തമായി. കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പടെ ആറു പേര്‍ക്ക് കടന്നല്‍ കുത്തേറ്റ് പരിക്കേറ്റു. രണ്ടുപേരുടെ നിലഗുരുതരമാണ്. പള്ളിക്കര പള്ളിപ്പുഴയിലാണ് സംഭവം നടന്നത്. പള്ളിക്കരയിലെ ഇംതിയാസിന്റെ മകന്‍ അഹ്മദ് നജാദ് (മൂന്ന്), ഇംതിയാസിന്റെ സഹോദരന്‍ മിസ്ഹബിന്റെ മകള്‍ സുല്‍ഫ ഫാത്വിമ (രണ്ട്) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ മംഗ്ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇംതിയാസിന്റെ മാതാവ് ആമിന (52), മൗവ്വലിലെ കൗലത് (50) കുഞ്ഞബ്ദുല്ലയുടെ ഭാര്യ സഫരിയ (52), പാലക്കുന്നിലെ റാബിയയുടെ മകള്‍ സൈനബ എന്നിവര്‍ക്കും കടന്നല്‍ കുത്തേറ്റു. ഇവര്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ ചികിത്സ തേടി. Tweet Related Posts പള്ളിക്കരയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികളടക്കം ആറുപേര്‍ക്ക് ഗുരുതര പരിക്ക് 4/ 5 Oleh evisionnews evisionnews 18:27:00 Komentar