Type Here to Get Search Results !

Bottom Ad

സമൂഹത്തില്‍ ഛിദ്രത സൃഷ്ടിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തല്‍പ്പരകക്ഷികള്‍ വിട്ടുനില്‍ക്കണം: ജിഫ്രി തങ്ങള്‍


കാസര്‍കോട് (www.evisionnews.in): ഇസ്ലാമിന് പരിചയമില്ലാത്ത പ്രബോധന രീതികളും നടപടി ക്രമങ്ങളും മതത്തിലേക്ക് ചേര്‍ത്തുപ്രചരിപ്പിച്ച് സമൂഹത്തില്‍ തെറ്റുധാരണകളും ഭിന്നിപ്പും സൃഷ്ടിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത കേന്ദ്ര കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലകള്‍ തോറുംനടക്കുന്ന ത്രൈമാസ ബോധനയത്നം പരിപാടിയുടെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റി ചട്ടഞ്ചാല്‍ ഓബൈസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് എംഎസ് തങ്ങള്‍ മദനി ഓലമുണ്ട അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് യുഎം അബ്ദുല്‍ റഹ് മാന്‍ മൗലവി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസലാം ദാരിമി ആലംപാടി ആമുഖ ഭാഷണം നടത്തി. സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി. അഡ്വ. ഹനീഫ് ഹുദവി എന്നിവര്‍ വിഷയമവതരിപ്പിച്ചു.

കേന്ദ്ര മുശാവറാംഗം തൊട്ടി മാഹിന്‍ മുസ്ലിയാര്‍, കെടി അബ്ദുല്ല ഫൈസി, മജീദ് ബാഖവി തളങ്കര, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സികെകെ മാണിയൂര്‍, എകെ ആലിപ്പറമ്പ്, എം. മൊയ്തു മൗലവി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, എംപി മുഹമ്മദ് ഫൈസി, ഖാലിദ് ഫൈസി, ടിപി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, പിഎസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, റഷീദ് ബെളിഞ്ചം, സുഹൈര്‍ അസ്ഹരി, താജുദ്ദീന്‍ ദാരിമി പടന്ന, കല്ലട്ര അബ്ബാസ് ഹാജി, അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഹാജി കുണിയ, മജീദ് ദാരിമി പയ്യക്കി, ഖലീലുറഹ്മാന്‍ കാശിഫി, ബഷീര്‍ ദാരിമി, മൊയ്തു ചെര്‍ക്കള സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad