Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഓഫിസ് സാമൂഹിക ക്ഷേമ പ്രവര്‍ത്തന കേന്ദ്രങ്ങളാകണം: അഡ്വ: പിഎംഎ സലാം


കാസര്‍കോട് (www.evisionnews.in): മുസ്ലിം ലീഗിന്റെ മുഖമുദ്ര ജീവകാരുണ്യ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങളാണെന്നും അതുകൊണ്ട് തന്നെ മുസ്ലിം ലീഗ് ഓഫിസ് അത്തരം കേന്ദ്രങ്ങളായി മാറണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ പിഎംഎ സലാം. ആരിക്കാടി ശാഖാ മുസ്ലിം ലീഗിന് വേണ്ടി ബന്നങ്കുളം രിഫാഹിയാ നഗറില്‍ നിര്‍മിച്ച ബാഫഖി തങ്ങള്‍ സൗധം ഉദ്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍കിസ്റ്റ് പാര്‍ട്ടിയും ബിജെപിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് മുസ്ലിം മതന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ ധ്വംസിക്കുന്നതില്‍ ഇവര്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം അബ്ബാസ് അധ്യക്ഷത വഹിച്ചു. ബാഫഖി തങ്ങള്‍ സൗധം നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ബി എ റഹ്മാന്‍ ആരിക്കാടി സ്വാഗതം പറഞ്ഞു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടിഇ അബ്ദുല്ല സാഹിബ്, ജില്ലാ സെക്രട്ടറി മാരായ വി പി അബ്ദുല്‍ ഖാദര്‍, മൂസാബി ചെര്‍ക്കള, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കര്‍ള, എകെ ആരിഫ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂര്‍, പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അഡ്വ. സക്കീര്‍ അഹ്മദ്, ടിഎം ഷുഹൈബ്, ഇബ്രാഹിം ബത്തേരി, കെ വി യുസുഫ്, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, കെ എം സി സി നേതാക്കളായ സെറ്റെ മൊഗ്രാല്‍, എംജി റഹ്മാന്‍, പുത്തിഗെ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കണ്ടത്തില്‍ സിദ്ദീഖ് ദണ്ടഗോളി, അബ്ബാസ് മടിക്കേരി പ്രസംഗിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി ടിപ്പു നഗറില്‍ നിന്നും രിഫാഹിയ നഗറിലേക്ക് സംഘടിപ്പിച്ച പ്രതിനിധി റാലി മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് ടിഎ മൂസ ഫ്‌ളാഗ് ഓഫ് ചെയ്തു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ എംബി യുസുഫ്, അസീസ് മെരിക്ക, യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് എംപി ഖാലിദ്, മുസ്ലിം ലീഗ് മംഗല്‍പാടി പഞ്ചായത്ത് സെക്രട്ടറി അപ്പൊലൊ ഉമര്‍ സംബന്ധിച്ചു.

പ്രതിനിധി റാലിക്ക് മുഹമ്മദ് ഹാജി കോരികണ്ടം, ബിഎ റഹ്മാന്‍ ആരിക്കാടി, അബ്ബാസ് മടിക്കേരി, സിദ്ദീഖ് പുജൂര്‍, ഹംസ ബന്നങ്കുളം, അബ്ദുല്ല ഹാജി ബന്നകുളം, മുഹമ്മദ് കുഞ്ഞി കുമ്പോല്‍, സമീര്‍ ഖിളരിയ, റഫീഖ് അബ്ബാസ്, മൊയ്തീന്‍ ചെറിയ കുന്നില്‍, ശാഹുല്‍ ഹമീദ്, അബ്ദുല്‍ റഹ്മാന്‍, ഹമീദ് ഓള്‍ഡ് റോഡ്, ബി അഷ്റഫ് സിരങ്, പിഎ ഇബ്രാഹിം, ഹനീഫ് ബന്നങ്കുളം, ഫാറൂഖ് പള്ളി, മഷൂദ് ബാന്നംകുളം, മഹ്ഷൂം, റഫീഖ് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad