കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭയിലെ കരിപ്പൊടി റോഡ്- മാര്‍ക്കറ്റ് റോഡ് ഗതാഗത യോഗ്യമാക്കാന്‍ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഫോര്‍ട്ട് റോഡ് വാര്‍ഡ് ഭാരവാഹികള്‍ എന്‍എ നെല്ലിക്കുന്ന് എംഎല്‍എക്കും നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീറിനും നിവേദനം നല്‍കി. ദിവസവും നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നതും കാസര്‍കോട് ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് വാഹന ഗതാഗത കുരുക്കുണ്ടാകുമ്പോള്‍ എളുപ്പത്തില്‍ കടന്നുപോകാന്‍ കഴിയുന്നതുമായ റോഡ് തകര്‍ന്നത് കാരണം വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതു വഴിപോകാന്‍ കഴിയാത്ത രീതിയിലാരിക്കുകയാണെന്നും അടിയന്തിരമായും നന്നാക്കുന്നതിനാവശ്യമായ ഫണ്ട് അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വാര്‍ഡ് ഭാരവാഹികളായ വസീം ഫോര്‍ട്ട്‌റോഡ്, സഖ്വാന്‍ കമാല്‍, അബ്ബാസ് മലബാര്‍, പിപി മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ ഗുഡ്‌വില്‍ സംബന്ധിച്ചു.
കരിപ്പൊടി റോഡ്- മാര്‍ക്കറ്റ് റോഡ് ഗതാഗത യോഗ്യമാക്കണം: മുസ്ലിം ലീഗ് നിവേദനം നല്‍കി
4/
5
Oleh
evisionnews