Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങും: മുഖ്യമന്ത്രി


കേരളം (www.evisionnews.in): സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ തുടങ്ങുന്നത് പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണ്. ഐടി പാര്‍ക്കുകളില്‍ സ്ഥാപനങ്ങള്‍ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകളില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്.

ഇത് പരിഹരിക്കുന്നതിനാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ മുമ്പ് തീരുമാനിച്ചത്. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്നാണ് നടപടികള്‍ ഇല്ലാതായി. കോവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു. കൂടുതല്‍ ഐ.ടി കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം.

അതേസമയം, സംസ്ഥാനത്ത് ആരോഗ്യത്തിന് ഹാനികരമല്ലാത്ത വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചനയിലുണ്ടെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. മലബാര്‍ ഡിസ്റ്റിലറിയിലടക്കം ഇതിന്റെ സാദ്ധ്യതകള്‍ പരിശോധിക്കുന്നുണ്ട്. എല്ലാവരുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad