Type Here to Get Search Results !

Bottom Ad

കഴിക്കാത്ത സമൂസക്ക് കൂടി ബില്ലിട്ടു; തര്‍ക്കത്തിനിടെ ഹോട്ടലുടമയെ യുവാവ് അടിച്ചു കൊന്നു


ദേശീയം (www.evisionnews.in): ഇഡ്ഡലി കഴിച്ചയാള്‍ക്ക് സമൂസയുടെ കൂടെ തുക ബില്ലില്‍ ചേര്‍ത്തെഴുതിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. മധുര കെ പുദൂര്‍ ഗവ.ടെക്നിക്കല്‍ ട്രെയിനിങ് കോളജിന് മുന്നിലെ ഹോട്ടലിലാണു സംഭവം. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കണ്ണന്‍ എന്ന യുവാവ് ഇഡ്ഡലിയാണു കഴിച്ചത്. എന്നാല്‍ ഹോട്ടലുടമ മുത്തുകുമാര്‍ ബില്ലില്‍ സമൂസ കഴിച്ചതായും രേഖപ്പെടുത്തി. ഇതില്‍ കണ്ണന്‍ പരാതിപ്പെട്ടെങ്കിലും സമൂസ കഴിച്ചിട്ട് ഇയാള്‍ കള്ളം പറയുകയാണെന്ന് മുത്തുകുമാര്‍ വാദിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പ്രകോപിതനായ കണ്ണന്‍ ഹോട്ടലില്‍ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. മുത്തുകുമാര്‍ തല്‍ക്ഷണം മരിച്ചു. ഓടി രക്ഷപ്പെട്ട കണ്ണനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad