Type Here to Get Search Results !

Bottom Ad

സ്ത്രീധനം വേണ്ട; കരുതിവച്ച 75 ലക്ഷം രൂപ പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ പണിയാന്‍ നല്‍കി വധു


ദേശീയം (www.evisionnews.in): സ്ത്രീധനത്തിനായി കരുതിയ തുക പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനായി നല്‍കി വധു. രാജസ്ഥാനിലാണ് സംഭവം. ബാര്‍മര്‍ സ്വദേശിയായ കിഷോര്‍ സിംഗ് കനോഡിന്റെ മകള്‍ അഞ്ജലി കന്‍വറാണ് തനിക്ക് സ്ത്രീധനം നല്‍കുന്നതിന് പകരം അതിനായി കരുതിവെച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കണമെന്ന് പിതാവിനോട് ആവശ്യപ്പെട്ടത്.

നവംബര്‍ 21 നായിരുന്നു പ്രവീണ്‍ സിംഗ് എന്ന യുവാവുമായി അഞ്ജലിയുടെ വിവാഹം നടന്നത്. സ്ത്രീധനത്തിനായി നീക്കിവച്ച പണം പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി നല്‍കണമെന്ന് വിവാഹത്തിന് മുന്‍പേ തന്നെ അഞ്ജലി പറഞ്ഞിരുന്നു. മകളുടെ ആഗ്രഹപ്രകാരം കിഷോര്‍ സിംഗ് കാനോദ് നിര്‍മ്മാണത്തിനായി 75 ലക്ഷം രൂപ സംഭാവന നല്‍കുകയും ചെയ്തു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad