Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യ പാര്‍ക്കിംഗ് ഒരുക്കി മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ്


കാസര്‍കോട് (www.evisionnews.in): പാര്‍ക്കിംഗിന് സ്ഥലമില്ലാതെ വീര്‍പ്പുമുട്ടുന്ന കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്തു 40തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനാവുന്ന തരത്തില്‍ മെര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് ഒരുക്കിയ സൗജന്യ പാര്‍ക്കിംഗ് ഏരിയ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എകെ മൊയ്തീന്‍ കുഞ്ഞി, പത്മശ്രീ ഹരേക്കാ ഹാജബ്ബയുടെയും ടൗണ്‍ സിഐ അജിത് കുമാരിന്റെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റികൂള്‍, സെക്രട്ടറി വേണു ഗോപാലന്‍, ട്രേസ്സര്‍ ഷമീം ചോക്ലേറ്റ്, സ്റ്റുഡന്റസ് ബുക്ക്, ജോയിന്റ് സെക്രട്ടറി നൗഫല്‍ റിയല്‍, വൈസ് പ്രസിഡന്റ് സാബിര്‍ ഭാരത്ത്, പ്രവര്‍ത്തക സമിതി അംഗങ്ങളായ ഷംസീര്‍ ആമസോണിക്‌സ്, ഹമീദ് ബീഗം, റാഫി ഐഡിയല്‍, ഇര്‍ഷാദ് സഫ, അമീര്‍ ഫ്രീയോണ്‍, യൂത്ത് വിംഗ് രക്ഷധികാരി നഹീം അങ്കോല, മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി നാഗേഷ് ഷെട്ടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസീസ് എഎ, ജോ. സെക്രട്ടറി എംഎം മുനീര്‍, മറ്റു പ്രവര്‍ത്തക സമിതി അംഗങ്ങള്‍ പങ്കെടുത്തു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ നഗരത്തിലെത്തുന്ന പൊതുജനങ്ങള്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്താം.

Post a Comment

0 Comments

Top Post Ad

Below Post Ad