Type Here to Get Search Results !

Bottom Ad

ഫേസ്ബുക്ക് ഫേസ് റെക്കഗനിഷന്‍ നിറുത്തന്നു: നൂറു കോടി ആളുകളുടെ ഡാറ്റ ഡിലീറ്റ് ചെയ്യും


ദേശീയം (www.evisionnews.in): ഫേസ്ബുക്ക് അതിന്റെ മുഖം തിരിച്ചറിയല്‍ സംവിധാനം നിര്‍ത്തുകയും നൂറു കോടിയിലധികം മുഖമുദ്രകള്‍ ഡിലീറ്റ് ചെയ്യുമെന്നും അറിയിച്ചു. സ്വകാര്യതയെക്കുറിച്ചുള്ള ഗുരുതരമായ ആശങ്കകള്‍ക്കിടെയാണ് ഫേസ്ബുക്കിന്റെ മാതൃകമ്പനിയുടെ പ്രഖ്യാപനം. മുന്‍നിര സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കായ ഫെയ്സ്ബുക്ക് അതിന്റെ എക്കാലത്തെയും മോശമായ പ്രതിസന്ധികളിലൊന്നുമായി പോരാടുന്നതിനിടയിലാണ് പ്രഖ്യാപനം. ഫെയ്സ്ബുക്കിന്റെ ആഭ്യന്തര രേഖകള്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും യുഎസ് നിയമനിര്‍മാതാക്കള്‍ക്കും റെഗുലേറ്റര്‍മാര്‍ക്കും ചോര്‍ന്നിരുന്നു.

'സമൂഹത്തില്‍ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ സ്ഥാനത്തെക്കുറിച്ച് നിരവധി ആശങ്കകളുണ്ട്, റെഗുലേറ്റര്‍മാര്‍ ഇപ്പോഴും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്ന വ്യക്തമായ നിയമങ്ങള്‍ നല്‍കുന്ന പ്രക്രിയയിലാണ്' ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ പ്രസ്താവനയില്‍ പറഞ്ഞു. 'ഈ അനിശ്ചിതത്വത്തിനിടയില്‍, മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യ ചുരുങ്ങിയ ഉപയോഗങ്ങള്‍ക്കായി പരിമിതപ്പെടുത്തുന്നത് ഉചിതമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. മാറ്റങ്ങള്‍ എപ്പോള്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമല്ല, എന്നാല്‍ ഫേസ്ബുക്കിന്റെ ദൈനംദിന ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും മുഖംതിരിച്ചറിയല്‍ സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad