Type Here to Get Search Results !

Bottom Ad

വായന ഉദ്ബുദ്ധരായ സമൂഹത്തെ സൃഷ്ടിക്കുന്നു: ഇ.പി ജോണ്‍സണ്‍


ദുബൈ (www.evisionnews.in): വി റീഡ് വി ലീഡ് എന്ന മഹിത സന്ദേശവുമായി 2021 വര്‍ഷം വായനാ വര്‍ഷമായി കൊണ്ടാടി ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവര്‍ത്തനം പ്രവാസി മലയാള ലോകത്തിനു അഭിമാനിക്കാവുന്ന നേട്ടമാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇ.പി ജോണ്‍സണ്‍. വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ സെന്ററിലെ ദുബൈ കെ.എം.സി.സി സ്റ്റാളില്‍ നടന്ന വായനയിലൂടെ ഒത്തുചേരല്‍ എന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരിക്കാത്ത വായനയാണ് മനുഷ്യനെ സംസ്‌കാരചിത്തരാക്കുന്നതെന്നും അതിലേക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളൊക്കെയും നമുക്ക് സമ്മാനിക്കുന്നത് ഉദ്ബുദ്ധരായ സമൂഹത്തെയും നാടിന്റെ സാംസ്‌കാരികവും സാമൂഹികവുമായ വളര്‍ച്ചയെയാണെന്നും അദ്ദേഹം പറഞ്ഞു. വായനാ വര്‍ഷാചരണത്തിന്റെ ഭാഗമായി ജില്ലാ കെ.എം.സി.സി കമ്മിറ്റി ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നിരവധി പരിപാടികളാണു സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നത്.

ദുബായ് കെ എം സി സി കാസര്‍കോട്് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെഎംസിസി ഓര്‍ഗനസിംഗ് സെക്രട്ടറി ഹംസ തൊട്ടി ഉദ്ഘാടനം ചെയ്തു. കെഎംസിസി ദുബൈ സംസ്ഥാന ഭാരവാഹികളായ അഷറഫ് കൊടുങ്ങല്ലൂര്‍, റഹീസ് തലശ്ശേരി, മുസ്തഫ വേങ്ങര, ഒ. മൊയ്തു, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ കല്‍മട്ട, ജില്ലാ ട്രഷറര്‍ ഹനീഫ ടിആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, മാധ്യമ പ്രവര്‍ത്തകരായ ജലീല്‍ പട്ടാമ്പി, എന്‍എഎം ജാഫര്‍ ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് ജമാല്‍ ബൈത്താന്‍, ജില്ലാ ഭാരവാഹികളായ സിഎച്ച് നൂറുദ്ദീന്‍, അബ്ബാസ് കെ.പി, ഫൈസല്‍ മുഹ്‌സിന്‍, അഷറഫ് പാവൂര്‍, സലാം തട്ടാനിച്ചേരി, മണ്ഡലം ഭാരവാഹികളായ ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ ബാവ, സിദ്ധീഖ് ചൗക്കി, റഷീദ് ആവിയില്‍, ഇബ്രാഹിം ബേരിക്ക, സലാം മാവിലാടം, സുബൈര്‍ അബ്ദുല്ല, സുബൈര്‍ കുബനൂര്‍, സഫ്‌വാന്‍ അണങ്കൂര്‍, ഷാഫി ചെര്‍ക്കളം, അര്‍ഫാത്ത് അണങ്കൂര്‍, കാമില്‍ ബാങ്കോട്, ഹംസ മുക്കൂട്, ഹനീഫ കുമ്പഡാജ, എസ്‌കെഎസ്എസ്എഫ് നേതാക്കളായ സുബൈര്‍ മാങ്ങാട്, ഐപിഎം ഇബ്രാഹിം, സിദ്ധീഖ് കനിയടുക്കം, അന്താസ് ചെമ്മനാട്, ജില്ലാ സെക്രട്ടറി ഫൈസല്‍ മൊഹ്‌സിന് തളങ്കര സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad