Type Here to Get Search Results !

Bottom Ad

മൂന്ന് ലോക്സഭാ, 29നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി


ദേശീയം (www.evisionnews.in): 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലിയിലെയും മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും 29 നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. 29 സീറ്റുകളില്‍ ബിജെപിക്ക് ആറ് സീറ്റും കോണ്‍ഗ്രസിന് ഒമ്പത് സീറ്റും ആണുണ്ടായിരുന്നത്. ബാക്കിയുള്ളവ പ്രാദേശിക പാര്‍ട്ടികളോടൊപ്പമായിരുന്നു.

അസമില്‍ അഞ്ച്, ബംഗാളില്‍ നാല്, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളില്‍ മൂന്ന് സീറ്റുകള്‍ വീതവും ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം സീറ്റുകളിലേക്കും ആന്ധ്രാപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറാം, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലേക്കും ശനിയാഴ്ചയാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നത്.

ദാദ്ര നഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശിലെ മാണ്ഡി, മധ്യപ്രദേശിലെ ഖണ്ഡ്വ എന്നീ ലോക്സഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് അംഗങ്ങള്‍ മരിച്ചിരുന്നു. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഹരിയാന നിയമസഭയില്‍ നിന്ന് രാജിവച്ച ഐഎന്‍എല്‍ഡി നേതാവ് അഭയ് ചൗട്ടാലയും മത്സരിച്ച പ്രധാന നേതാക്കളില്‍ ഉള്‍പ്പെടുന്നു. അന്തരിച്ച മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭ സിംഗ് കോണ്‍ഗ്രസിനുവേണ്ടിയും, മുന്‍ ദേശീയ ഫുട്‌ബോള്‍ താരം യൂജിന്‍സണ്‍ ലിങ്‌ദോ, തെലങ്കാനയില്‍ നിന്നുള്ള മുന്‍ മന്ത്രി എടാല രാജേന്ദര്‍ എന്നിവര്‍ മത്സരിച്ച പ്രമുഖരാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad