കൊല്ലം (www.evisionnews.in): ചവറ ചേന്നങ്കര മുക്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോയ് മോന്‍, സനൂപ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്നാണ് ആരോപണം. ഒരാളുടെ തലക്കും ഒരാളുടെ കൈയ്യിനുമാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 7.30 ഓടെയാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇരുവരും ചവറയ്ക്കടുത്തുള്ള സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ഹോട്ടലില്‍ ഭക്ഷണം വാങ്ങാന്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രവീണ്‍ എന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ് ഇരുവരെയും വെട്ടിയത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആരോപിക്കുന്നത്.
ചവറയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു: പിന്നില്‍ ഡിവൈഎഫ്‌ഐ എന്ന് ആരോപണം
4/
5
Oleh
evisionnews