Type Here to Get Search Results !

Bottom Ad

കാസര്‍കോട്ടെത്തിയ ആരോഗ്യ മന്ത്രിയുടെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം: വിദഗ്ദ ചികിത്സയ്ക്കായി പരിയാരത്തേക്ക് മാറ്റി


കാസര്‍കോട് (www.evisionnews.in): ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. മന്ത്രിക്കൊപ്പം ബുധനാഴ്ച കാസര്‍കോട്ടെത്തിയ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന് (51) വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 മണിയോടെയാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന മന്ത്രിയും ഗവ. ഡോക്ടറായ ഡോ. കുഞ്ഞിരാമനും മറ്റും ചേര്‍ന്ന് കാസര്‍കോട് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോ. എസ്. സുരേഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ശുശ്രൂഷ നടത്തിയ ശേഷം പരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കിംസ് ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ കൃഷ്ണനാണ് ആവശ്യമായ സജ്ജീകരണം ഒരുക്കിയത്. മന്ത്രിക്കൊപ്പം സ്വകാര്യ ആവശ്യത്തിനായാണ് ജോര്‍ജ് ജോസഫ് കാസര്‍കോട്ടെത്തിയത്. മന്ത്രിയായ ശേഷം ആദ്യമായി കാസര്‍കോട്ട് എത്തിയതായിരുന്നു വീണാ ജോര്‍ജ്. ബദിയടുക്കയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയും തെക്കിലിലെ കോവിഡ് ആശുപത്രിയും രാവിലെ മന്ത്രി സന്ദര്‍ശിച്ചിരുന്നു

Post a Comment

0 Comments

Top Post Ad

Below Post Ad