Type Here to Get Search Results !

Bottom Ad

സി.പി.ഐ.എം കുമ്പള ഏരിയ സമ്മേളനം: അനുബന്ധ പരിപാടികള്‍ക്ക് തുടക്കം




കുമ്പള (www.evisionnews.in): ഡിസംബര്‍ 15, 16 തിയതികളില്‍ നീര്‍ച്ചാലില്‍ നടക്കുന്ന സി.പി.ഐ.എം കുമ്പള ഏരിയ സമ്മേളന അനുബന്ധ പരിപാടികള്‍ക്ക് തുടക്കമായി. കുമ്പള ടൗണില്‍ നടന്ന മലബാര്‍ കലാപം- സെമിനാറോടെ അനുബന്ധ പരിപാടിക്ക് തുടക്കമായി. ചരിത്ര സെമിനാര്‍ ഡിസംബര്‍ ഒന്നിന് ബദിയടുക്ക ടൗണില്‍, യുവജന വിദ്യാര്‍ഥി കൂട്ടായ്മ ഡിസംബര്‍ നാലിന് സീതാംഗോളി ടൗണില്‍, മഹിളാ കൂട്ടായ്മ. അഞ്ചിന് ബാഡൂര്‍, 4, 5 തിയതികളില്‍ ബദിയടുക്ക പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും സമ്മേളന സന്ദേശം വിളിച്ചോതുന്ന ഗൃഹസന്ദര്‍ശനം, കര്‍ഷക- തൊഴിലാളി സംഗമം, ഏഴിന് പെര്‍ള ടൗണില്‍, നാടന്‍പാട്ട്- മാപ്പിളപ്പാട്ട് മത്സരം, ആറിന് വിപ്ലവ ഗാന മത്സരം കന്നട- മലയാളം, ആറിന് ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, ഡിസംബര്‍ 1 മുതല്‍ 10 വരെ, ഡിസംബര്‍ 10ന് പതാക ദിനം, കായിക മത്സരങ്ങള്‍, 13ന് ഏരിയയിലെ കുമ്പള, പുത്തിഗെ, എന്‍മകജെ, ബദിയടുക്ക എന്നീ പഞ്ചായത്തുകളില്‍ ഉല്‍പ്പന്ന ശേഖകരണ ജാഥ, 14ന് പതാക, കൊടിമര, ദീപശിഖ ജാഥകള്‍ സമ്മേളന നഗറില്‍ എത്തുന്നതോടെ ഏരിയ സമ്മേളനം ആരംഭിക്കും. 15ന് പ്രതിനിധി സമ്മേളനവും, 16ന് നീര്‍ച്ചാല്‍ ടൗണില്‍ നടക്കുന്ന പൊതുയോഗത്തോടെ സമ്മേളനം സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad