Type Here to Get Search Results !

Bottom Ad

ഇന്ധനവിലക്കെതിരെ സൈക്കിള്‍ യാത്ര: വേറിട്ട പ്രതിഷധവുമായി ഉപ്പയും മകനും


ഉദുമ (www.evisionnews.in): പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനെതിരെയും സൈക്കിളിന്റെ ഉപയോഗത്തെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ഉപ്പയും മകനും കന്യാകുമാരിയില്‍ നിന്നും കാസര്‍കോട്ടെക്ക് നടത്തിയ സൈക്കിള്‍ യാത്ര സമാപിച്ചു. ഉദുമയിലെ കെവി ഹമീദ്, ബംഗളൂരു ഇന്‍ഫോസിസില്‍ സിസ്റ്റം എഞ്ചിനീയറായ മകന്‍ സൈനുല്‍ ആബിദ്, ബന്ധു മുഹമ്മദ് അറഫാത്ത് എന്നിവരാണ് സൈക്കിള്‍ യാത്ര നടത്തിയത്. 700 കിലോമീറ്റര്‍ സഞ്ചരിച്ച യാത്ര കഴിഞ്ഞ ദിവസം കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് സമാപിച്ചു.

ഉദുമ ടൗണില്‍ നാട്ടുകാരും ബന്ധുക്കളും യാത്രയെ സ്വീകരിച്ചു. പഞ്ചായത്ത് മെമ്പര്‍ ബിന്ദു സുധന്‍, പ്രഭാകരന്‍ തെക്കേക്കര, വാസുമാങ്ങാട്, പി ബാലകൃഷ്ണന്‍, കെവി ഭക്തവത്സലന്‍, അഡ്വ. വിദ്യാധരന്‍, പന്തല്‍ നാരായണന്‍, പിവി ഉദയകുമാര്‍, അഷറഫ് കണ്ണിക്കുളങ്ങര സംബന്ധിച്ചു. സൈക്ലിങ്ങിന്റെ ഉപയോഗം വര്‍ധിപ്പിച്ചു പരിസ്ഥിതി നേരിടുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം എന്ന സന്ദേശം കൂടി ഇവര്‍ യാത്രയിലുടനീളം നല്‍കി.

പെട്രോള്‍, ഡീസല്‍ ഉപയോഗം കാരണം പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഭൂമിയിലെ അന്തരീക്ഷ താപനില വര്‍ധിക്കാനുള്ള കാരണം ഇവ പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളാണ്. വീടിനു തൊട്ടപ്പുറത്ത് പോവാന്‍ പോലും കാറും ബൈക്കും ഉപയോഗിക്കുന്നവര്‍ക്ക് സൈക്ലിങിന്റെ സന്ദേശവുമായാണ് ഈമൂവര്‍ സംഘത്തിന്റെ കന്യാകുമാരി മുതല്‍ കാസര്‍കോട് വരെയുള്ള യാത്ര.

സൈക്കിള്‍ ഉപയോഗം വര്‍ധിപ്പിക്കുന്നതിലൂടെ തങ്ങള്‍ക്കും പരിസ്ഥിതിക്കും ഉണ്ടാവുന്ന പ്രയോജനങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചു. മലിനീകരണം തടയല്‍, ആരോഗ്യ സംരക്ഷണം, ധനലാഭം, ട്രാഫിക് പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം എന്നിവയ്ക്ക് സൈക്കിള്‍ യാത്ര നല്ലതാണെന്ന് ഇവര്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad