Type Here to Get Search Results !

Bottom Ad

അതിര്‍ത്തിയില്‍ യാത്രാ ബസുകള്‍ക്ക് അനുമതിയില്ല: കര്‍ണാടകയുടെ വിവേചന നിലപാടിനെതിരെ പ്രതിഷേധം ഉയരുന്നു


കാസര്‍കോട് (www.evisionnews.in): ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ അയവുണ്ടായെങ്കിലും ബസുകളില്‍ അതിര്‍ത്തി കടക്കുന്നതിന് അനുമതി നല്‍കാത്ത കര്‍ണാടക സര്‍ക്കാറിന്റെ വിവേചന നടപടിക്കെതിരെ പ്രതിഷേധം കടുക്കുന്നു. മറ്റു സ്വകാര്യ വാഹനങ്ങളില്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് തടസമോ പരിശോധനകളോ ഇല്ലാത്തപ്പോഴാണ് യാത്രാബസുകള്‍ക്ക് അതിര്‍ത്തി കടക്കാന്‍ അനുമതി നല്‍കാതിരിക്കുന്നത്. ഇത് കാസര്‍കോട് ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും രോഗികളെയും മറ്റു വിവിധ ആവശ്യങ്ങള്‍ക്കായി മംഗളൂരുവിലേക്ക് പോകുന്നവരെയും ദുരിതത്തിലാക്കുന്നു.

അതിര്‍ത്തി കടക്കാന്‍ അനുമതിയില്ലാത്തതിനാല്‍ നിലവില്‍ കാസര്‍കോട് നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ തലപ്പാടി വരെയാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക ബസുകളും അതിര്‍ത്തിയില്‍ യാത്രക്കാരെ ഇറക്കുന്നു. ഇവിടെ നിന്നും തുടര്‍യാത്രക്കായി അരകിലോ മീറ്ററിലധികം നടന്നുചെന്ന് കര്‍ണാടക ബസുകളിലും കാസര്‍കോട്ടേക്കുള്ളവര്‍ കേരള ബസിലും കയറേണ്ട സ്ഥിതിയാണ്. ഇങ്ങനെ ബസുകള്‍ മാറി കയറേണ്ടതിനാല്‍ വിദ്യാര്‍ഥികളും വിവിധ ആശുപത്രികളിലെത്തേണ്ടവരും സമയത്തിന് ലക്ഷ്യസ്ഥാനത്തെത്താനാവാതെ പ്രയാസത്തിലാവുന്നു. അതേസമയം, കാറുകള്‍ ഉള്‍പ്പടെയുള്ള സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ക്കോ കാല്‍നടയാത്രക്കാര്‍ക്കോ അതിര്‍ത്തി കടക്കാന്‍ യാതൊരുവിധ നിയന്ത്രണങ്ങളോ പരിശോധനകളോ ഇല്ല. ഒരു ഭാഗത്ത് ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ബസ് യാത്രയ്ക്ക് മാത്രം അനുമതി നിഷേധിക്കുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad