Type Here to Get Search Results !

Bottom Ad

സോഷ്യല്‍ മീഡിയ അരാജകത്വമാണ്, പൂര്‍ണമായും നിരോധിക്കണം: ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തി


ദേശീയം (www.evisionnews.in): സോഷ്യല്‍ മീഡിയ ''അരാജകത്വമാണ്'', അത് ''എല്ലാവരുടെയും പ്രതിച്ഛായയ്ക്കും ദേശീയ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും'' അപകടമുണ്ടാക്കുന്നതിനാല്‍ അതിന് പൂര്‍ണ്ണമായ നിരോധനം ഏര്‍പ്പെടുത്തണമെന്ന് തുഗ്ലക് എഡിറ്ററും ആര്‍.എസ്.എസ് സൈദ്ധാന്തികനുമായ എസ് ഗുരുമൂര്‍ത്തി പറഞ്ഞു. ദേശീയ പത്രദിനം ആഘോഷിക്കുന്നതിനായി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) സംഘടിപ്പിച്ച സെമിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗുരുമൂര്‍ത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതല്‍ ഇന്നുവരെ മാധ്യമങ്ങള്‍ കൈവരിച്ച മാറ്റങ്ങള്‍ ഗുരുമൂര്‍ത്തി സംസാരിച്ചു.

പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) ദേശീയ പത്രദിനം ആഘോഷിച്ചു. രാജ്യത്തെ മാധ്യമങ്ങളുടെ സംഭാവനയും പരിണാമവും ചടങ്ങില്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ അനുസ്മരിച്ച്. ചടങ്ങിനോടനുബന്ധിച്ച് 'ആര്‍ക്കാണ് മാധ്യമങ്ങളെ പേടിയില്ലാത്തത്' എന്ന വിഷയത്തിലാണ് പിസിഐ സെമിനാര്‍ സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ ''എല്ലാവരുടെയും പ്രതിച്ഛായയ്ക്കും ദേശീയ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും'' അപകടമുണ്ടാക്കുന്നുവെന്ന് ഗുരുമൂര്‍ത്തി അഭിപ്രായപ്പെട്ടു.













Post a Comment

0 Comments

Top Post Ad

Below Post Ad