Type Here to Get Search Results !

Bottom Ad

വെട്ടിച്ചുരുക്കിയ ബസ് സര്‍വീസ് പുന:സ്ഥാപിക്കണം: യൂത്ത് ലീഗ്


ബോവിക്കാനം (www.evisionnews.in): ആലൂര്‍, അട്ടപ്പറമ്പ്, മല്ലം മേഖലയില്‍ ഓട്ടം വെട്ടിച്ചുരുക്കിയ സ്വകാര്യ ബസ് സര്‍വീസുകള്‍ പുനഃസ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഷഫീഖ് മൈക്കുഴി, ജനറല്‍ സെക്രട്ടറി അഡ്വ. ജുനൈദ്, ട്രഷറര്‍ ഫരീഫ് ചാല്‍ക്കര ആവശ്യപ്പെട്ടു. എരിഞ്ഞിപ്പുഴ കുറ്റിക്കോല്‍ റൂട്ടിലും മുള്ളേരിയ അഡൂര്‍ റൂട്ടിലും സര്‍വീസുകള്‍ ചുരുക്കിയതോടെ വിദ്യര്‍ഥികളും നാട്ടുകാരും ഒരുപോലെ ദുരിതം നേരിടുന്ന സ്ഥിതിയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ച സാധാരണക്കാരായ വിദ്യാര്‍ഥികള്‍ യാത്രാ സൗകര്യമില്ലാതെ നെട്ടോട്ടമോടുന്ന സ്ഥിതിയാണ് നിലവില്‍. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍, ആര്‍.ടി.ഒ എന്നിവര്‍ക്ക് നിവേദനമയച്ചു.


Post a Comment

0 Comments

Top Post Ad

Below Post Ad