Type Here to Get Search Results !

Bottom Ad

മൗലീദ് സദസും അനുസ്മരണവും സംഘടിപ്പിച്ചു


അജാനൂര്‍ (www.evisionnews.in): അജാനൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മീലാദ് മൗലീദ് പാരായണവും മതസാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന പ്രമുഖ ഇസ്ലാമിക് പ്രഭാഷകനും മുന്‍ കെഎംസിസി നേതാവുമായിരുന്ന തെക്കേപ്പുറം അബ്ദുല്‍ ഖാദര്‍ മൗലവി അനുസ്മരണവും മാണ്‍ മറഞ്ഞുപോയ പൂര്‍വീകാരായ നേതാക്കള്‍ക്കുള്ള ദുആ മജ്‌ലിസ്സും സംഘടിപ്പിച്ചു. തെക്കേപ്പുറം മുസ്ലിം ലീഗ് ഓഫീസില്‍ നടത്തിയ പരിപാടി മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് പാറക്കാട് മുഹമ്മദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് തെരുവത്ത് മൂസാ ഹാജി ഉദ്ഘാടനം ചെയ്തു. 

മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മുബാറക്ക് ഹാസൈനാര്‍ ഹാജി, സെക്രട്ടറി ഹമീദ് ചേരക്കാടത്ത്, എ. ഹമീദ് ഹാജി, എപി ഉമ്മര്‍, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് പാലക്കി കുഞ്ഞാമ്മദ് ഹാജി, കെഎം മുഹമ്മദ് കുഞ്ഞി, മുഹമ്മദ് സുലൈമാന്‍, ഷുക്കൂര്‍ പള്ളിക്കാടത്ത്, ജബ്ബാര്‍ ചിത്താരി, അഷ്റഫ് പിഎച്ച്, സുബൈര്‍, റഫീഖ് എല്‍കെ, റാഷിദ് എപി, ആത്തിഫ് തെക്കേപ്പുറം, അജ്മല്‍, അനസ് സംബന്ധിച്ചു. വാര്‍ഡ് ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ വെള്ളിക്കോത്ത് സ്വാഗതവും നവാസ് കെഎച്ച് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad