Type Here to Get Search Results !

Bottom Ad

പെര്‍ളയില്‍ ചെരിപ്പു നിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം


കാസര്‍കോട് (www.evisionnews.in): പെര്‍ള കൂരടുക്ക പ്രവര്‍ത്തിക്കുന്ന ചെരിപ്പുനിര്‍മാണ ഫാക്ടറിയില്‍ സ്ഫോടനം. 22ഓളം ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടെങ്കിലും എല്ലാവരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൊഗ്രാലിലെ നൗഷാദിന്റെ ഉടമസ്ഥതയില്‍ ഒന്നരവര്‍ഷം മുമ്പ് ആരംഭിച്ച ലേഡീസ് ചെരുപ്പ് നിര്‍മാണ കമ്പനിയായ മലബാര്‍ ട്രേഡിംഗ് ഫാക്ടറിയിലാണ് കഴിഞ്ഞദിവസം ഉച്ചയോടെ സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദംകേട്ട് പരിസരവാസികള്‍ ഓടിക്കൂടുകയായിരുന്നു. സ്ഥാപനത്തിന്റെ മുകളിലെ ആസ്ബറ്റോസ് ഷീറ്റുകള്‍ തകര്‍ന്നു. സമീപത്തെ വീട്ടുപറമ്പിലേക്കും ഷീറ്റ് തെറിച്ചുവീണു.

വിവരമറിഞ്ഞ് ബദിയടുക്ക എസ്‌ഐ പികെ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. ചെരുപ്പ് ഒട്ടിക്കുന്നതിന് ഉപയോഗിക്കുന്ന എയര്‍ പ്രഷര്‍ ഗമ്മില്‍ ഗ്യാസ് കയറിയതോടെയാണ് പൊട്ടിത്തെറിക്കാന്‍ കാരണം. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ചായിരുന്നു സ്ഥാപനം തുടക്കത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നിലവില്‍ 15 ഇതരസംസ്ഥാന തൊഴിലാളികളും ഏഴ് തദ്ദേശവാസികളുമാണ് സ്ഥാപനത്തിലുള്ളത്.

Post a Comment

0 Comments

Top Post Ad

Below Post Ad