Type Here to Get Search Results !

Bottom Ad

കൃഷി ഓഫീസുകളെ നോക്കുകുത്തികളാക്കരുത്: സ്വതന്ത്ര കര്‍ഷക സംഘം


ബദിയടുക്ക (www.evisionnews.in): കേരളത്തിലെ പ്രളയവും കൃഷി നാശവും കൊണ്ട് കൃഷിക്കാര്‍ പ്രയാസപ്പെടുന്ന സമയത്ത് കര്‍ഷകര്‍ക്ക് തുണയാകേണ്ട കൃഷി വകുപ്പ് കൃഷിഭവനുകളേ നോക്കുകുത്തികളാക്കി മാറ്റി എല്ലാം പ്രസ്താവനകളില്‍ ഒതുക്കി കൃഷിക്കാര്‍ക്ക് ഗുണകരമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ഗുണകരമല്ലെന്ന് സ്വതന്ത്ര കര്‍ഷക സംഘം ബദിയടുക്ക പഞ്ചായത്ത് കമ്മറ്റി പ്രസ്താവിച്ചു. പഞ്ചായത്തുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അല്ലാതെ വകുപ്പുതല പദ്ധതികളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളും സഹായങ്ങളും നല്‍കി കാര്‍ഷിക മേഖലയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നുംയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അബൂബക്കര്‍ ഹാജി എടനീര്‍ ഉദ്ഘാടനം ചെയ്തു. മൂസ കന്യാന അധ്യക്ഷത വഹിച്ചു. അമീദ്, ഹസന്‍ നെക്കര, ഹമീദ് പള്ളത്തടുക്ക, സിഎ അബൂബക്കര്‍, മുഹമ്മദ് ചെമ്പിരിക്ക, ലത്തീഫ് മാര്‍പ്പനടുക്ക, സാജിത ഹനീഫ, നൗഷാദ് കടമന, മുസ്തഫ കടമന, സത്താര്‍ കടുപ്പംകുഴി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad