Type Here to Get Search Results !

Bottom Ad

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കി; യുവതിയുടെ വീട്ടിലെത്തി സ്റ്റാലിന്‍


തമിഴ്‌നാട് (www.evisionnews.in): ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്ന അന്നദാനം ജാതിയുടെ പേരില്‍ നിഷേധിച്ച യുവതിയുടെ വീട്ടില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരിട്ടെത്തി. നരിക്കുറവ വിഭാഗത്തില്‍പെട്ട അശ്വിനിയെയാണു മാമല്ലപുരത്തെ ഒരു ക്ഷേത്രത്തില്‍ നിന്നു ഭക്ഷണം നിഷേധിച്ച് ഇറക്കി വിട്ടത്. അന്നദാനം നടക്കുന്ന സ്ഥലത്തേക്ക് കയറാന്‍ പോലും യുവതിയെ അനുവദിച്ചില്ല. ബാക്കിയുള്ള ഭക്ഷണം ക്ഷേത്രത്തിന് വെളിയില്‍ വച്ച് നല്‍കാമെന്നായിരുന്നു ക്ഷേത്ര ജീവനക്കാരുടെ നിലപാട്. ദേവസ്വം വകുപ്പിന് കീഴിലുള്ള സ്ഥലശയന പെരുമാള്‍ ക്ഷേത്രത്തിലാണ് നരിക്കുറവയാണെന്ന് ആരോപിച്ച് യുവതിക്ക് ഭക്ഷണം നിഷേധിച്ചത്. ഇതോടെ മുഖ്യമന്ത്രി നേരിട്ട് യുവതിയുടെ വീട്ടിലെത്തുകയായിരുന്നു. ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്റ്റാലിന്‍ അശ്വിനിയുടെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad