Type Here to Get Search Results !

Bottom Ad

എംഎസ്എഫ് കൈത്താങ്ങ് പദ്ധതി: ജില്ലാ കമ്മിറ്റി പഠനോപകരണങ്ങള്‍ നല്‍കി


കാസര്‍കോട് (www.evisionnews.in): പ്രളയ ബാധിത മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്ങ് പദ്ധതിയിലേക്ക് കാസര്‍കോട് ജില്ലാ കമ്മിറ്റി സ്‌കൂള്‍ കിറ്റുകള്‍ നല്‍കി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി ആബിദ് ആറങ്ങാടിക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. ബാഗ്, നോട്ട് ബുക്ക്, പേന, പെന്‍സില്‍, ജോമെട്രിക് ബോക്സ് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട്, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, സയ്യിദ് താഹ, അഷ്‌റഫ് ബോവിക്കാനം, ഷാനിഫ് നെല്ലിക്കട്ട, ജംഷീര്‍ മൊഗ്രാല്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad