Type Here to Get Search Results !

Bottom Ad

എംഎം നാസറിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ബഹുമുഖ പ്രതിഭയെ: അബുദാബി കെഎംസിസി


കാസര്‍കോട് (www.evisionnews.in) ജില്ലാ കെഎംസിസി മുന്‍ വൈസ് പ്രസിഡന്റും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ എംഎം നാസറിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ഒരു ബഹുമുഖ പ്രതിഭയെയായിരുന്നുവെന്ന് അബുദാബി കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുസമരിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച എം.എം നാസര്‍ അനുസ്മരണ പ്രാര്‍ഥനാ സദസിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു നേതാക്കള്‍.

സാധാരണക്കാരായ ലേബര്‍ തൊഴിലാളികളോടും ഏറ്റവും ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന ഉദ്യോഗസ്ഥരോടും ഒരേ പോലെയുള്ള പെരുമാറ്റവും ഇടപെടലുമായിരുന്നു നാസറിന്റെത്. സഹപ്രവര്‍ത്തകന്റെ വിയോഗം താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടികെ അബ്ദുസലാം, കെഎംസിസി സംസ്ഥാന ട്രഷറര്‍ പി.കെ അഹമ്മദ്, ഓര്‍ഗനൈസിഗ് സെക്രട്ടറി സി. സമീര്‍, അസീസ് കളിയാട്, സുബൈര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് പൊവ്വല്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷ്ത വഹിച്ചു. ദിക്‌റിന് അബ്ദുല്‍ റഹ്മാന്‍ കബളയും കൂട്ടപ്രാര്‍ത്ഥനയ്ക്ക് അബ്ദുല്‍ ബാരി ഹുദവി നേതൃത്വം നല്‍കി. ജില്ലാ ഭാരവാഹികളായ അസീസ് പെര്‍മുദെ, സുലൈമാന്‍ കാനക്കോട്, അനീസ് മാങ്ങാട്, സത്താര്‍ കുന്നുംകൈ, ശാഫി സിയാറത്തുംകര, ഹനീഫ് ചള്ളങ്കയം, മഹമൂദ് കല്ലുരാവി തുടങ്ങി വിവിധ മണ്ഡലം നേതാക്കളും പ്രവര്‍ത്തകരും സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് പടിഞ്ഞാറുമൂല സ്വാഗതവും ട്രഷറര്‍ അബ്ദുല്‍ ഹാജി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad