Type Here to Get Search Results !

Bottom Ad

അസൗകര്യത്തില്‍ വീര്‍പ്പുമുട്ടി മുളിയാര്‍ സിഎച്ച്‌സിയിലെ മനസികാരോഗ്യ ചികിത്സാ കേന്ദ്രം: അനീസ മന്‍സൂര്‍ മല്ലത്ത് നിവേദനം നല്‍കി


ബോവിക്കാനം (www.evisionnews.in): മുളിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ മാനസികാരോഗ്യ ചികിത്സക്കും കൗണ്‍സിലിഗിനും എത്തുന്ന രോഗികളും പരിശോധിക്കുന്ന ഡോക്ടറും ഒരുപോലെ ദുരിതം നേരിടുകയാണ്. ജില്ലാ മനസിക ആരോഗ്യ പദ്ധതിയുടെ ഭാഗമായി എല്ലാ മാസവും നാലാമത്തെ വ്യാഴാഴ്ച ഡോ. സുജയ പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ചികില്‍സ നടത്തുന്നത്.

ഓരോ മാസവും 90 നും 120 നും ഇടയില്‍ മാനസികരോഗികളാണ് ഇവിടെ ചികില്‍സക്ക് വേണ്ടി എത്തുന്നത്. സി.എച്ച്.സിയുടെ പുതിയ കെട്ടിടത്തിലെ റിസപ്ഷന്‍, കോണിപ്പടി, വാക്‌സിന്‍ മുറി തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍കൊള്ളുന്ന പൊതുഹാളിലാണ് ഇപ്പോള്‍ പരസ്യമായി മാനസിക ചികില്‍സയും കൗണ്‍സിലിഗും നടക്കുന്നത്. ഇത് പലര്‍ക്കും വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്.

പുറത്തറിയുന്നതിനെ ഭയക്കുന്ന രോഗത്തെ ആള്‍കൂട്ടങ്ങളുടെ മുമ്പില്‍ ചികില്‍സ നടത്തേണ്ടി വരുന്നത് മൂലം നിരവധി പേര്‍ ഈ കേന്ദ്രത്തെ ഉപയോഗപ്പെടുത്താതെ പോവുന്ന സ്ഥിതിയും ഉണ്ട്. മതിയായ സംവിധാനത്തോടെയുള്ള ചികില്‍സ മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അനീസ മന്‍സൂര്‍ മല്ലത്ത് ബന്ധപ്പെട്ടവര്‍ക്ക് നിവേദനമയച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad