Type Here to Get Search Results !

Bottom Ad

യുവതി ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍: ദുരൂഹതയെ തുടര്‍ന്ന് പരിയാരത്തേക്ക് മാറ്റി


ബോവിക്കാനം (www.evisionnews.in): മുതലപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞിരുന്ന ജവരിക്കുളം സ്വദേശിനി പരേതനായ രാമന്‍, ലക്ഷ്മി എന്നിവരുടെ മകള്‍ ബിന്ദു (33) മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ജെ.സി.ബി ഓപ്പറേറ്റര്‍ അശോകനാണ് ഭര്‍ത്താവ്. ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി ബുധനാഴ്ച ഉച്ചയോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. വിദ്യാര്‍ഥികളായ ലാവണ്യ, ഭാഗ്യശ്രീ, ഒരു വയസുള്ള തേജശ്രീ മക്കളാണ്. ലീല, കൃഷ്ണന്‍, വിനീത് സഹോദരങ്ങളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad