Type Here to Get Search Results !

Bottom Ad

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അനുമോദിച്ചു


ദുബൈ (www.evisionnews.in): ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി മുന്‍ സെക്രട്ടറിയും മിഡിയവിംഗ് ചെയര്‍മാനുമായിരുന്ന ഹനീഫ് എം. കല്‍മാട്ടക്കു ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്‌നേഹാദരവ് നല്‍കി. ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് എംപി ഹനീഫ് എം കല്‍മാട്ടക്കു നല്‍കി. യുഎ ഇ യുടെ 50-ാം ദേശീയ ദിനഘോഷങ്ങളുടെ വേളയില്‍ 50 കവിതകളുടെ സമാഹാരത്തിന്റെ പുസ്തകം യുഎഇക്കു സമര്‍പ്പിക്കാന്‍ ദുബൈയില്‍ എത്തിയതായിരുന്നു അദ്ദേഹം

ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി പികെ അന്‍വര്‍ നഹ, ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചകൈ, ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍, അഡ്വ. ഗസാലി സംസ്ഥാന ഭാരവാഹികളായ അഷ്റഫ് കൊടുങ്ങല്ലൂര്‍, മുസ്ത വേങ്ങര, മുന്‍ സെക്രട്ടറി ഹനീഫ് കല്മട്ട, ജില്ലാ ട്രഷറര്‍ ഹനീഫ് ടിആര്‍ മേല്‍പറമ്പ്,

ജില്ലാ ഭാരവാഹികളായ റഷീദ് ഹാജി കല്ലിങ്ങല്‍, സിഎച്ച് നൂറുദ്ദീന്‍ കാഞ്ഞങ്ങാട്, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മിഹ്സിന്‍ തളങ്കര, കെപി അബ്ബാസ് കളനാട്, മണ്ഡലം നേതാക്കളായ ഡോ. ഇസ്മായില്‍ ഇബ്രാഹിം ബേരികെ, ഷുഹൈല്‍ കോപ്പ, യൂസുഫ് ഷേണി, മുനീര്‍ ബേരികെ, ഹസന്‍ കുദുവ, പഞ്ചായത്ത് നേതാക്കളായ ജബ്ബാര്‍ ബൈദല, മുഹമ്മദ് പാച്ചാനി, ഖാലിദ് മള്ളങ്കൈ സംബന്ധിച്ചു. ദുബൈ കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ജില്ലാ ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad