Type Here to Get Search Results !

Bottom Ad

കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഹോംഗാര്‍ഡ് മരിച്ചു


മംഗളൂരു (www.evisionnews.in): കടന്നല്‍ക്കൂട്ടത്തിന്റെ കുത്തേറ്റ് ഹോംഗാര്‍ഡ് മരിച്ചു. കട്ടീല്‍ ദേവരഗുഡ്ഡെ സ്വദേശി സന്തോഷ് (35) ആണ് മരിച്ചത്. മംഗളൂരുവിനടുത്ത കിന്നിഗോളി രാം മന്ദിറിന് സമീപമാണ് സംഭവം. സമീപത്തെ സ്‌കൂളിലെ വിദ്യാര്‍ഥികളെ കടന്നല്‍ക്കൂട്ടം അക്രമിക്കുന്നത് കണ്ട സന്തോഷ് കുട്ടികളെ രക്ഷപ്പെടുത്തി കിന്നിഗോളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ സഹായിക്കുന്നതിനിടെ കടന്നലുകള്‍ സന്തോഷിനെ കുത്തിയിരുന്നു. എന്നാല്‍ സന്തോഷ് ആശുപത്രിയില്‍ ചികിത്സ തേടാതെ നേരെ വീട്ടിലേക്ക് പോയി. വ്യാഴാഴ്ച രാത്രി വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് മരണം സംഭവിക്കുകയും ചെയ്തു. സന്തോഷിന് ഭാര്യയും മൂന്നു കുട്ടികളുമുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad