Type Here to Get Search Results !

Bottom Ad

സഹോദരന്റ മകന്റെ കുത്തേറ്റ് ഗൃഹനാഥന് ഗുരുതര പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): കുത്തേറ്റ് ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. കുഴിങ്ങാട്ടെ കിഴക്കേകുറ്റ് ജിമ്മിക്കാണ് (44) കുത്തേറ്റത്. ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പിതാവിന്റെ സഹോദരന്റെ മകനാണ് തന്നെ കുത്തി പരിക്കേല്‍പ്പിച്ചത് എന്ന് ജിമ്മി പറഞ്ഞിരുന്നുവെന്നാണ് വിവരം. നെഞ്ചില്‍ കുത്തേറ്റ ജിമ്മിയെ അയല്‍വാസി പുതുപറമ്പില്‍ ബേബിയും ഭാര്യ റോസകുട്ടിയും ചേര്‍ന്നാണ് വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം വെള്ളരിക്കുണ്ടിലെ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. വെള്ളരിക്കുണ്ട് സിഐ എന്‍ഒ സിബിയുടെ നേതൃത്വത്തില്‍ പൊലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജിമ്മയുടെ സഹോദരന്റെ മകനെ കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad