Type Here to Get Search Results !

Bottom Ad

പട്ടാപ്പകല്‍ ദമ്പതികളെ അക്രമിച്ച് പണവും സ്വര്‍ണവും കാറും കൊള്ളയടിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: (www.evisionnews.in) പട്ടാപ്പകല്‍ വീട് കയറി ക്വട്ടേഷന്‍ സംഘം ഗൃഹനാഥനേയും ഭാര്യയേയും അക്രമിച്ച് പണവും സ്വര്‍ണവും കാറും കൊള്ളയടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലത്തറ കണ്ണോത്തെ രാജേന്ദ്രപ്രസാദിനെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്ത്. സംഘത്തിലുണ്ടായിരുന്ന മുകേഷ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണെന്നും നാലുപേരെയും പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് 12. 30 മണിയോടെയാണ് സംഭവം.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിനടുത്തുള്ള എച്ച്.ആര്‍.ദേവദാസിന്റെ വീട്ടില്‍ കയറിയാണ് കൊള്ളയും അക്രമവും നടത്തിയത്. ദേവദാസും ഭാര്യ ലളിതയും മാത്രമേ ഈ സമയം വീട്ടിലുണ്ടായിരുന്നുള്ളൂ. കോളിംഗ് ബെല്‍ അടിച്ചതിനെ തുടര്‍ന്ന് വീടിന്റെ വാതില്‍ തുറന്നപ്പോള്‍ സംഘം വീട്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തി മര്‍ദിച്ച് ഇരുവരും ധരിച്ചിരുന്ന സ്വര്‍ണാഭരങ്ങള്‍ സംഘം തട്ടിയെടുത്തു.

ഷെല്‍ഫില്‍ സൂക്ഷിച്ച അഭരണങ്ങളും സംഘം കവര്‍ന്നു. വീട്ടില്‍ നിന്നും താക്കോല്‍ എടുത്താണ് ഇന്നോവ ക്രിസ്റ്റ കാറും സംഘം കടത്തി കൊണ്ടുപോയത്. കാറിലുണ്ടായിരുന്ന 20,000 രൂപയും വിലപ്പെട്ട രേഖകളുമെല്ലാം സംഘം കൊണ്ടുപോയി. പരിക്കേറ്റ ദമ്പതികള്‍ ആസ്പത്രിയില്‍ ചികിത്സ തേടി. രാജേന്ദ്രപ്രസാദാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പോലീസ് പറഞ്ഞു. 40,64000 രൂപയുടെ നഷ്ടമാണുണ്ടായതെന്ന് ദേവദാസ് നല്‍കിയ മൊഴിയിലുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad