Type Here to Get Search Results !

Bottom Ad

എംജി റോഡ് നന്നാക്കിയില്ലെങ്കില്‍ സമരത്തിന്: യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നിവേദനം നല്‍കി


കാസര്‍കോട് (www.evisionnews.in): എംജി റോഡില്‍ പുതുതായി കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപ്പിക്കുന്നതിന് വേണ്ടി പൊളിച്ച റോഡ് നന്നാകണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി നിവേദനം നല്‍കി. ഓള്‍ഡ് പ്രസ് ക്ലബ് സര്‍ക്കിളില്‍ കോണ്‍ക്രീറ്റ് ചെയ്‌തോ ഇന്റര്‍ലോക്ക് പാകിയോ ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി എഞ്ചിനീയര്‍ക്കും യൂത്ത് ലീഗ് നിവേദനം നല്‍കി. ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും അധികൃതര്‍ ഇനിയും അലംഭാവം കാണിക്കുകയാണെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad