Type Here to Get Search Results !

Bottom Ad

ജോജുവിന്റെ കാര്‍ തകര്‍ത്ത കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍


കേരളം (www.evisionnews.in): നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷെരീഫ് ആണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അറസ്റ്റിലുള്ള പി.ജി ജോസഫിന്റെ മൊഴി അനുസരിച്ചാണ് ഷെരീഫിനെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറയുന്നു. ജോസഫിന്റെ ജാമ്യഹര്‍ജി എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ തള്ളിയിരുന്നു.

മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയ ശേഷമാണ് റോഡ് ഉപരോധിച്ചത് എന്ന് ജോസഫിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. വഴിതടയലില്‍ കുടുങ്ങിയവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്ന വാദം തെറ്റാണെന്നും സിനിമ നടന്‍ അഭിനയിക്കേണ്ടത് റോഡില്‍ അല്ലെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അതേസമയം നടന്‍ ജോജു ജോര്‍ജും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. ജോജുവിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിക്കുന്നതില്‍ കോടതി ഇന്നു തീരുമാനം പറയും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad