Type Here to Get Search Results !

Bottom Ad

ആരിക്കാടി ജനറല്‍ ജിബിഎല്‍പി സ്‌കൂള്‍ പ്രവേശനോത്സവം നടത്തി


കാസര്‍കോട് (www.evisionnews.in): ആരിക്കാടി ജനറല്‍ ജിബിഎല്‍പി സ്‌ക്കൂള്‍ പ്രവേശനോത്സവം നടത്തി. കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകള്‍ക്കിടയില്‍ വളരെ കരുതലോടെയാണ് വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസര്‍ ചെയ്തും തെര്‍മല്‍ സ്‌കാനില്‍ മുഖം കാണിച്ചും ആഹ്ലാദത്തോടെ കടന്നെത്തിയ കുരുന്നുകളെ സ്വീകരിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും നിറപുഞ്ചിരിയോടെ മുന്നിലുണ്ടായിരുന്നു.

അക്ഷരമുറ്റത്തേക്ക് കടന്നുവന്ന കുട്ടികള്‍ക്ക് നവ്യാനുഭുതി നല്‍കിയ പ്രവേശനോത്സവം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ ബിഎ റഹ്മാന്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സാവിത്രി ടീച്ചര്‍ സ്വാഗതം പറഞ്ഞു. എംഎ പുജൂര്‍, കെ. അബൂബക്കര്‍, പിഎം അബ്ദുല്‍ റഹ്മാന്‍, മൊയ്തീന്‍ ബന്നങ്കുളം അധ്യാപകരായ ഡോ: ജലാല്‍ ഹഖ് കൃഷ്ണ കുമാര്‍ പള്ളിയത്, സുനിത, സൗമ്യ, ദിവ്യ, സുചിത്ര, മുര്‍ഷിദ, നയന സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad