Type Here to Get Search Results !

Bottom Ad

നീണ്ട കോവിഡ് അവധിക്ക് ശേഷം സ്‌കൂളുകള്‍ തുറന്നു; എല്ലാം കരുതലോടെ


കാസര്‍കോട് (www.evisionnews.in): ഒന്നര വര്‍ഷത്തെ തുടര്‍ച്ചയായ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനത്തില്‍ വിദ്യാലയങ്ങള്‍ വീണ്ടും ഉണരുകയാണ്. അവിടെ കരുതലിന്റെ പുതിയ പാഠങ്ങള്‍ക്കൂടി അവിടെയിനി വിദ്യാര്‍ഥികള്‍ക്ക് പഠിക്കേണ്ടിയിരിക്കുന്നു. കാത്തിരിപ്പിന്റെ വിരസനാളുകള്‍ തീര്‍ന്ന സന്തോഷത്തിലെത്തുന്ന കുരുന്നുകള്‍ക്ക് പുത്തന്‍ അനുഭവം പകരാന്‍ സജ്ജമായിക്കഴിഞ്ഞു എല്ലാ സ്‌കൂളുകളും. അക്ഷരമരവും വര്‍ണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളും ഒക്കെയുണ്ട്. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചും ഷിഫ്റ്റുകള്‍ ഏര്‍പ്പെടുത്തിയുമാണ് ക്ലാസുകള്‍ നടത്തുക.

ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകള്‍. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളില്‍ കൂടുതലുണ്ടെങ്കില്‍ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്‌കൂളില്‍വരുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകള്‍ നടക്കുക. ഓരോ ബാച്ചിനും തുടര്‍ച്ചയായി മൂന്നുദിവസം സ്‌കൂളില്‍ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്‌കൂളിലേക്കെത്തും. ഭിന്നശേഷിയുള്ള കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ട.

അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വിശദമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. അധ്യാപകര്‍ക്കുള്ള പരിശീലനങ്ങളും പൂര്‍ത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികള്‍ വിവരിക്കുന്ന ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ അധ്യാപകരുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളില്‍ നിശ്ചിത അകലത്തില്‍ അടയാളപ്പെടുത്തലുകളും ഉണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad