Type Here to Get Search Results !

Bottom Ad

ചെര്‍ക്കളവും പിബിയും നികത്താനാവാത്ത നഷ്ടങ്ങള്‍: സിടി അഹമ്മദലി


ചെര്‍ക്കള (www.evisionnews.in): മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ നേതാവായിരുന്ന ചെര്‍ക്കളം അബ്ദുല്ല, മഞ്ചേശ്വരം മുന്‍ എംഎല്‍എ പി.ബി അബ്ദുല്‍ റസാഖ് എന്നിവരുടെ വിടവ് ഇന്നും നികത്താനാവാത്തത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദലി. മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ് ജലീല്‍ എരുതുംകടവ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നാസര്‍ ചായിന്റടി സ്വാഗതം പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മഞ്ചേശ്വരം എംഎല്‍എ. എകെഎം അഷ്റഫ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി മൂസാ ബി ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് എഎം കടവത്ത്, ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, അബ്ബാസ് ബീഗം, ഇ. അബൂബക്കര്‍, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ടിഎം അബ്ബാസ്, ഖാദര്‍ പാലോത്ത്, ഹനീഫ കരിങ്ങപ്പള്ളം, ടിഎം സമീര്‍ വികെ പാറ, ഇഖ്ബാല്‍ ചേരൂര്‍, ഖാദര്‍ ബദ്‌രിയ, എ ആമദ്, ഹസന്‍ നെക്കര, ഖാദര്‍ ഹാജി ചെങ്കള, ഹാരിസ് തായന്‍, സിദ്ദീഖ് സന്തോഷ് നഗര്‍, ഷാഹിന സലീം, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, സഫിയ ഹാഷിം, എംഎം നൗഷാദ്, നാസര്‍ ചെര്‍ക്കള, കബീര്‍ ചെര്‍ക്കള, അസ്ഫര്‍ ചേരൂര്‍, തസ്‌നി മാവിനക്കട്ട സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad