Type Here to Get Search Results !

Bottom Ad

നാർക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പിനെതിരെ കേസ്; മതസ്പർദ്ധ വളർത്തുന്നു എന്നതടക്കം കുറ്റങ്ങൾ


കോട്ടയം (www.evisionnews.in): നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് (Pala Bishop) മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കോട്ടയം കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ നാർകോട്ടിക് ജിഹാദ് (Narcotic jihad), ലൗ ജിഹാദ് (Love Jihad) പരാമർശങ്ങൾ ഏറെ വിവാദമായിരുന്നു. ഈ സംഭവത്തിലാണ് കുറവിലങ്ങാട് പോലീസ് (Kerala Police) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ഉത്തരവ് പ്രകാരമാണ് കുറവിലങ്ങാട് പോലീസ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എതിരെ കേസ് രജിസ്റ്റർ ചെയ്തത്. മതസ്പർധ വളർത്തുന്നു എന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറവലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.സംഭവത്തിൽ പാലാ ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ഐപിഎസ് പറഞ്ഞു. പാലാ കോടതിയുടെ ഉത്തരവ് പരിഗണിച്ചാണ് നടപടി എന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് മൗലവി നൽകിയ ഹർജിയിലാണ് പാല മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഇട്ടത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച വാദം കേട്ട കോടതി ഉത്തരവ് ഇട്ടത്. കോടതി ഉത്തരവ് ഇന്നാണ് കുറവിലങ്ങാട് പോലീസിന് ലഭിച്ചത്. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ അനുമതി തേടിയ ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad